കെ.എസ്.ആർ.ടി.സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്; അപകടം മുക്കാളിയിൽ


Advertisement

വടകര: മുക്കാളിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്. കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ വടകരയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Advertisement

കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനു പുറകില്‍ അതേ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. സ്വകാര്യ ബസിന്റെ പുറകുവശത്തും കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍വശത്തും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Advertisement
Advertisement