മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
കോഴിക്കോട്: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. പെരിങ്ങൊളം പടിഞ്ഞാറെ മനത്താനത്ത് ഏ.സി. മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുറഹിമാനാണ് മരിച്ചത്. 48 വയസായിരുന്നു.
മക്കയിലെ വലില്‍ അഹദില്‍ വെച്ചാണ് അപകടം നടന്നത്.
ഭാര്യ: റൈഹാനത്ത്. മക്കൾ: റഹീഫബി, ആഷിഫ, റാഷിദ. മരുമകൻ: റുബാസ് അലി. സഹോദരങ്ങൾ: അബ്ദുള്ള, അബ്ദുൾ അസീസ്. സ്വാലിഹ്, ആയിഷാബി, താജുന്നീസ.