കോഴിക്കോട് നടക്കാവ് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു


Advertisement

കോഴിക്കോട്: നടക്കാവ് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു. രാരിച്ചന്‍ റോഡില്‍ രഞ്ജിത്ത് വേണുഗോപാല്‍ ആണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു.

Advertisement

രഞ്ജിത്തിന്റെ ജോലി സ്ഥലത്ത് നിന്ന് ഭാര്യയും മകനും നാട്ടിലെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ഇരുപത് വര്‍ഷമായി ബഹ്‌റൈനിലുള്ള രഞ്ജിത്ത് ഓഗസ്റ്റില്‍ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം.

Advertisement

പരേതനായ വേണുഗോപാലന്റെയും ലീലാ വേണുഗോപാലിന്റെയും മകനാണ്. ഭാര്യ നീലിമ. മക്കള്‍ അരുണിമ, ആദിത്യ. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

Advertisement