ഏക സിവിൽ കോഡിനെതിരെ എല്ലാവരും ഒന്നിച്ച് പോരാടണമെന്ന് ടി.ടി.ഇസ്മായിൽ; നന്തിയിൽ വനിതാലീഗ് എക്സിക്യുട്ടീവ് ക്യാമ്പ് 


നന്തി ബസാർ: ഏക സിവിൽ കോഡിനെതിരെ എല്ലാവരും ഒരുമിച്ചുള്ള ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി.ടി.ഇസ്മായിൽ പറഞ്ഞു. മൂടാടി പഞ്ചായത്ത് വനിതാ ലീഗ് എക്സിക്യുട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ടി.പി.ഫൗസിയ അധ്യക്ഷയായി. മിസ്ഹബ് കിഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. നജ്മ തഷ്ബിറ, നൂർ ജഹാൻ ടീച്ചർ എന്നിവർ വിവിധ സെഷനുകളിലെ ക്ലാസുകൾക്ക് നേതൃത്വം നൽകി.

 

പി.റഷീദ, സി.കെ.അബൂബക്കർ, എടത്തിൽ റഷീദ്, കെ.കെ.റിയാസ്, പി.കെ മുഹമ്മദലി, ജാഫർ നിലയെടുത്ത്, പി.ഇൻഷിദ, സുഹറ ഖാദർ, റസീന ഷാഫി, പി.വി.റംല, ബി.വി.സറിന എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം പി.കുൽസു ടീച്ചർ ഉദ്ഘാടനം ചെയ്തു. എ.വി.ഉസ്ന, ജംഷി മുചുകുന്ന്, നഫീസ മർവ്വ, റഹ്മത്ത്, സാജിത ഗഫൂർ, റഹ്മത്ത്, എൻ.ഷർബിന, റഷീദ സമദ്, സെമിയത്ത് എന്നിവർ നേതൃത്വം നൽകി. പി.കെ.സുനീത സ്വാഗതവും സീനത്ത് കാരുണ്യ നന്ദിയും പറഞ്ഞു. സജ്ന പിരിശത്തിൽ ഖിറാഅത്ത് നടത്തി.


ഈ വാർത്തയെ കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായങ്ങൾ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.