കൂടരഞ്ഞി കൂമ്പാറയില്‍ ടെമ്പോ ട്രാവലര്‍ മറിഞ്ഞ് കോഴിക്കോട് ഐ.ഐ.എമ്മിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; അപകടം നടന്നത് പഠന യാത്ര കഴിഞ്ഞ് മടങ്ങവെ


Advertisement

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില്‍ വാഹാനാപകടം. പതിനാറ് പേര്‍ക്ക് പരിക്ക്. കോഴിക്കോട് ഐ.ഐ.എമ്മിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ മറിഞ്ഞാണ് അപകടം.

Advertisement

പഠന യാത്ര കഴിഞ്ഞ് കക്കാടം പൊയിലില്‍ നിന്ന് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണം.

Advertisement

പരിക്കേറ്റവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ 8:45 ഓടെയായിരുന്നു അപകടം നടന്നത്.

Advertisement
[miid4]

summary: kozhikode koodaranji tempo traveler overturned and an accident took place