കനത്ത ചൂടിൽ കരുതലായി അവർ എത്തി; നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് തണലായി കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്


കൊയിലാണ്ടി: നാട്ടിൽ ചൂട് കനക്കുകയാണ്… എ.സി യുടെയും ഫാനിന്റേയും തണുപ്പിൽ ഏറെ പേരും അഭയം കൊള്ളാറുണ്ടെങ്കിലും നട്ടുച്ചയ്ക്ക് പോലും പൊള്ളുന്ന ചൂടിൽ പണി എടുക്കാൻ വിധിക്കപ്പെട്ടവർ ഏറെയാണ്. അത്തരത്തിൽ പ്രധാനികളാണ് ശിചികരണ തൊഴിലാളികൾ. എന്നാൽ അവരുടെ ബുദ്ധുമുട്ടിൽ തണലേകാൻ എത്തി കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്.

നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് ചൂടിൽ നിന്ന് സംരക്ഷണം നൽകുന്ന തൊപ്പികുടകൾ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് നഗരസഭാ ജീവനക്കാർക്ക് വേണ്ടി തൊപ്പിക്കുടകൾ ഏറ്റുവാങ്ങി കൊണ്ട് പരിപാടി ഉദ്‌ഘാടനം ചെയ്തു.

അസോസിയേഷൻ കൊയിലാണ്ടി കോർഡിനേറ്റർ ഇല്യാസ് ബഹസ്സൻ കുടകൾ കൈമാറി. കുവൈറ്റ് ഉപദേശക സമിതി അംഗം കോയ നടേരി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസാദ് കെ.എം, ജിഷാന്ത് ആർ, പങ്കജാക്ഷൻ എൻ.കെ, സുബൈർ മാണിക്കോത്ത്, ശുചീകരണ വിഭാഗത്തിലെ മറ്റു ജീവനക്കാരായ രവി എൻ.കെ, സുരേന്ദ്രൻ കുന്നോത്ത് എന്നിവർ പങ്കെടുത്തു. നഗരസഭയിലെ മുപ്പതോളം ജീവനക്കാർക്ക് ആണ് തൊപ്പികുടകൾ വിതരണം ചെയ്തത്.