മാസ്‌കും ശാരീരിക അകലവും പാലിക്കണം; ഒഴിവാക്കിയെന്ന വാർത്ത നിഷേധിച്ച്‌ കേന്ദ്രംന്യൂഡൽഹി: ഇനിമുതൽ മാസ്‌ക്‌ ധരിക്കേണ്ടന്ന വാർത്ത നിഷേധിച്ച്‌ കേന്ദ്രം. മാസ്‌ക്‌ ധരിക്കുന്നതും കൈ കഴുകുന്നതും അടക്കമുള്ള കോവിഡ്‌ നിയന്ത്രണങ്ങൾ പിൻവലിച്ചുവെന്ന്‌ ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട്‌ ചെയ്‌തിരുന്നു. എന്നാൽ ഇത്‌ നിഷേധിച്ചിരിക്കുകയാണ്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം.


കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളിൽ ഇളവ്‌ നൽകുന്നത്‌ സംബന്ധിച്ച്‌ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രം നിർദേശം നൽകിയെന്നായിരുന്നു വാർത്ത. അതേസമയം മാസ്‌കും ശാരീരിക അകലവും തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.