ആഘോഷമായി കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രോത്സവം; അത്തോളി ജി.വി.എച്ച്.എസ്.എസില്‍ വ്യത്യസ്തങ്ങളായ ശാസ്ത്ര മികവുകളുമായി കുട്ടി ശാസ്ത്രജ്ഞന്മാർ
കൊയിലാണ്ടി: വിദ്യാര്‍ഥികളുടെ ശാസ്ത്ര വൈഭവം തുറന്ന കാട്ടി അത്തോളി ജി. വി.എച്ച്.എസ് എസിൽ 10, 11 തീയ്യതികളിലായി നടക്കുന്ന കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രോത്സവത്തിന്‍റെ ഉദ്ഘാടനം കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി എ.ഇ.ഒ പി.പി. സുധ മേളയെക്കുറിച്ച് വിശദീകരിച്ചു.
സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, ഐ.ടി, പരിചയമേള തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിയ്ക്കുന്ന പരിപാടികളാണ് ശാസ്ത്രോത്സവത്തിന്‍റെ ഭാഗമായി നടക്കുന്നത്.
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. രജനി, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധ കാപ്പിൽ, അത്തോളി വി എച്ച് സി, ജി.വി. എച്ച്. എസ്. എസ് പ്രിൻസിപ്പാൾ ഫൈസൽ കെ.പി, പന്തലായനി ബി. പി. സി. യൂസഫ് നടുവണ്ണൂർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എൻ. ഇന്ദു സ്വാഗതവും സി.കെ. ബാലകൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു.