കൊയിലാണ്ടി പുത്തന്‍ കടപ്പുറം കുറുംബാ ഭഗവതി ക്ഷേത്ര ശിവരാത്രി മഹോത്സവം തുടങ്ങി; വരാനിരിക്കുന്ന ഗാനമേളയും, പൂത്താലിപ്പൊലിയും കരിമരുന്ന് പ്രയോഗവുമടക്കം വിപുലമായ പരിപാടികള്‍


കൊയിലാണ്ടി: പുത്തന്‍ കടപ്പുറം കുറുംബാ ഭഗവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി. മാര്‍ച്ച് നാല് തിങ്കളാഴ്ചയാണ് ആഘോഷ പരിപാടികള്‍ തുടങ്ങിയത്. മാര്‍ച്ച് എട്ട് വെള്ളിയാഴ്ച അര്‍ധരാത്രിയ്ക്കുശേഷം നടക്കുന്ന കരിമരുന്ന് പ്രയോഗത്തോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.

ആഘോഷ പരിപാടികളുമായി ഭാഗമായി ഇന്ന് രാത്രി തിരുവങ്ങൂരിലെ പാര്‍ത്ഥസാരഥി ഭജന്‍ മണ്ഡലി അവതരിപ്പിക്കുന്ന ഭക്തിഗാനമേള നടക്കും. ബുധനാഴ്ച രാത്രി ദേവീഗാനവും നൃത്തവും നൃത്തനൃത്യങ്ങളും അരങ്ങേറും.

വ്യാഴാഴ്ച രാത്രി ഗാനമേളയും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം നടക്കും. വെള്ളിയാഴ്ച പൂത്താലപ്പൊലി, കൈപ്പാണ്ടിയോട് കൂടി ഊര്ചുറ്റല്‍, നാടന്‍പാട്ട്, ദേവിയുടെ എഴുന്നള്ളിപ്പും വലിയപാണ്ടി ഒഴുക്കല്‍ പുറപ്പാടം നടക്കും.

ശനിയാഴ്ച പുലര്‍ച്ചെ വാളകം കൂടലിനുശേഷം കരിമരുന്ന് പ്രയോഗമുണ്ടായിരിക്കും.