കൊയിലാണ്ടിയില്‍ ട്രാഫിക് പൊലീസുകാരന് സൂര്യാതപമേറ്റു


കൊയിലാണ്ടി: ഡ്യൂട്ടിയ്ക്കിടെ കൊയിലാണ്ടിയില്‍ പോലീസുകാരന് സൂര്യാതപമേറ്റു. ട്രാഫിക് യൂണിറ്റിലെ അജയകുമാര്‍ (48) നാണ് സൂര്യതാപമേറ്റത്. കൊല്ലം ടൗണില്‍ ഡ്യൂട്ടിക്ക് നില്‍ക്കവെ മുഖത്തും, ഷോള്‍ഡറിലുമാണ് സൂര്യതാപമേറ്റത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസവും ഒരു പോലീസുകാരന് ഡ്യൂട്ടിക്ക് നില്‍ക്കവെ സൂര്യതാപമേറ്റിരുന്നു.