പൊതുവിദ്യാലയങ്ങളെ മികച്ചതാക്കണമെന്ന ആഗ്രഹവുമായി എം.ജി ബെൽരാജ്; മികച്ച വിദ്യാഭ്യാസ ഓഫീസര്‍ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കീഴരിയൂര്‍ സ്വദേശിയെ ആദരിച്ച് റെഡ് ക്രോസ്


കൊയിലാണ്ടി: പൊതുവിദ്യാലയങ്ങൾ മികച്ചതാക്കണമെന്ന ആഗ്രഹിച്ച് അതിനായുള്ള ആശയങ്ങൾ ആവിഷ്കരിച്ച പുരസ്‌കാരം നേടിയ കീഴരിയൂർ സ്വദേശിക്ക് ആദരവുമായി റെഡ് ക്രോസ്സ്. മികച്ച വിദ്യാഭ്യാസ ഓഫീസർക്കുള്ള ദേശീയ പുരസ്കാര ജേതാവായ എം ജി ബൽരാജിനെയാണ് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് അനുമോദിച്ചത്.

റെഡ് ക്രോസ് താലൂക്ക് ചെയർമാൻ കെ കെ രാജൻ അധ്യക്ഷത വഹിച്ചു. താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് എംജി ബൽരാജിനെ പൊന്നാടയണിയിച്ചു. റെഡ് ക്രോസ് ജില്ലാ സെക്രട്ടറി ദീപു മൊടക്കല്ലൂർ അനുമോദന പ്രഭാഷണം നടത്തി. സി ബാലൻ, ബിജിത്ത് ആർ സി, ക്യാപ്റ്റൻ പി വി മാധവൻ, ഉണ്ണി കുന്നോൽ, കെ കെ ഫാറൂഖ് എന്നിവർ സംസാരിച്ചു.

പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ നവീന ആശയങ്ങള്‍ ആവിഷ്‌കരിച്ചതിനാണ് മികച്ച വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത്. സമഗ്ര ശിക്ഷാ അഭിയാന്‍ പന്തലായനി ബ്ലോക്ക് പ്രോഗ്രാം ഓഫീസറായിരുന്നു അദ്ദേഹം. കൊയിലാണ്ടി ഏഴുകുടിക്കല്‍ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനാണ് എം.ജി.ബല്‍രാജ്.