കൊയിലാണ്ടി പെരുവട്ടൂര്‍ വാഴയില്‍ ത്യാഗരാജന്‍ മുംബൈയില്‍ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ വാഴയില്‍ ത്യാഗരാജന്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു.

പരേതരായ വാഴയില്‍ കുഞ്ഞിരാമന്റേയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ: പരേതയായ മോളി. മകള്‍: സംഗീത, മരുമകന്‍: കലേഷ് (ഐ.ഒ.സി, മുംബൈ). സഹോദരങ്ങള്‍: ഭാരതി, ശ്രീനിവാസന്‍, സൗഭാഗ്യലക്ഷ്മി, സത്യഭാമ, രാധാമണി, പരേതരായ രാഘവന്‍, കൗസല്യ, വിജയലക്ഷ്മി, വിജയന്‍.

സംസ്‌കാരം നാളെ 12മണിക്ക് മുംബൈയിലെ ഡോംബി വില്ലയില്‍ നടക്കും.