പ്രായപരിധിയില്ല, പരിശീലനം തീർത്തും സൗജന്യം; കലാമണ്ഡലം ഹരികൃഷ്ണൻ ഉൾപ്പെടടെയുള്ളവരുടെ കീഴിൽ കൊയിലാണ്ടിക്കാർക്ക് വിവിധ കലകൾ അഭ്യസിക്കാം, വിശദാംശങ്ങൾ അറിയാം
കൊയിലാണ്ടി: കേരള സാംസ്കാരിക വകുപ്പും പന്തലായനി ബ്ലോക്കും സംയുക്തമായി സൗജന്യമായി കല അഭ്യസിക്കാൻ അവസരം നൽകുന്നു. സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേർന്ന് ഏർപ്പെടുത്തിയ വജ്ര ജുബിലീ ഫെല്ലോഷിപ് ലഭിച്ച കലാകാരന്മാരാണ് പരിശീലനം നൽകുക. പന്തലായനി ബ്ലോക്കിന് കീഴിൽ കലാമണ്ഡലം ഹരികൃഷ്ണൻ, രാഹുൽ ശ്രീനിവാസൻ, അഖിൽ നാഥ് മടവൂർ,
സോജിയ തുടങ്ങിയവർ പരിശീലനം നൽകും.
വജ്ര ജുബിലീ ഫെല്ലോഷിപ് പദ്ധതി മുഖേനയാണ് കലാപരിശീലനം നൽകുന്നത്. പദ്ധതിയിലൂടെ ഫെല്ലോഷിപ് നൽകപ്പെടുന്ന കലാകാരന്മാർ വഴി പ്രായഭേദമന്യേ ജനങ്ങൾക്ക് സൗജന്യ കലാപരിശീലനം നൽകും. കല അന്യം നിന്ന് പോവാതിരിക്കുക എന്ന ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്. ജനുവരി 14-നാണ് ക്ലാസുകൾ ആരംഭിക്കുക. ജനുവരി പത്തിനുള്ളിൽ താത്പര്യമുള്ളവർക്ക് അഡ്മിഷൻ നേടാം.
കലാമണ്ഡലം ഹരികൃഷ്ണൻ കഥകളി ചെണ്ടയിൽ പരിശീലനം നൽകും. വിവരങ്ങൾക്ക്: 8157937929
സോജിയ- പെയിന്റിങ്: 9745627652
അഖിൽ നാഥ് മടവൂർ- തിറ,ചെണ്ട: 9497659300
രാഹുൽ ശ്രീനിവാസൻ- കഥാപ്രസംഗം: 8891634439
കഥകളി ചെണ്ടയിൽ വജ്ര ജൂബിലി ഫെലോഷിപ്പ്; അഭിമാനമായി കൊയിലാണ്ടി കൊല്ലം സ്വദേശി ഹരികൃഷ്ണൻ
Summary: Koyilandy native people can practice various arts forms with no cost