12 വര്‍ഷം മുമ്പ് ടിപ്പറിടിച്ച് കുട്ടി മരിച്ച കേസിലെ ഡ്രൈവര്‍ പിടിയില്‍; അറസ്റ്റിലായത് കൊയിലാണ്ടി സ്വദേശി


Advertisement

കൊയിലാണ്ടി: പന്ത്രണ്ടുവര്‍ഷം മുമ്പ് ടിപ്പര്‍ ലോറിയിടിച്ച് പതിനാറുകാരന്‍ മരിച്ച സംഭവത്തില്‍ കൊയിലാണ്ടി സ്വദേശി പിടിയില്‍. നടേരി രാരുകണ്ടിയില്‍ വിനീഷ് (40) ആണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസാണ് പ്രതിയെ പിടികൂടിയത്.

Advertisement

2012 ല്‍ കുന്ദമംഗലത്തായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. പ്രതിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. നാലുവര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു.

Advertisement

മനപൂര്‍വ്വമല്ലാത്ത നരഹത്യയാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisement

സിറ്റി ട്രാഫിക് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. ആന്റണി, ബെന്‍സിലാല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റു ചെയ്തത്.