കേരഗ്രാമം പദ്ധതിയില്‍ കൊയിലാണ്ടി നഗരസഭ; നടേരി നന്മ കേര സമിതി ക്ലസ്റ്ററിലെ കര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ വളം വിതരണം


Advertisement

കൊയിലാണ്ടി: കേരഗ്രാമം പദ്ധതിയില്‍ കൊയിലാണ്ടി നഗരസഭ, നടേരി നന്മ കേര സമിതി ക്ലസ്റ്ററിലെ എട്ട് വാര്‍ഡുകളിലായുള്ള കര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തിലുള്ള വളങ്ങള്‍ വിതരണം ചെയ്തു. 2023-24 വര്‍ഷത്തെ പദ്ധതിയില്‍ നല്‍കുന്ന വളങ്ങളുടെ വിതരണം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

Advertisement

മുത്താമ്പിയില്‍ നടന്ന പരിപാടിയില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എന്‍.എസ്.വിഷ്ണു, പി.കെ.അജയകുമാര്‍, കൃഷി ഓഫീസര്‍ ദിവ്യ, കെ.പി.കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement