കൊയിലാണ്ടി കുന്നോത്ത് മുക്ക് പണിക്കര്‍കണ്ടി കേളുനായര്‍ അന്തരിച്ചു


കൊയിലാണ്ടി: കുന്നോത്ത് മുക്ക് പണിക്കര്‍ കണ്ടി കേളുനായര്‍ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. നായര്‍ വീടുകളില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുമായിരുന്നു.

ഭാര്യ: പരേതയായ ലക്ഷ്മിയമ്മ. മക്കള്‍: വിശ്വനാഥന്‍, അശോകന്‍, സൗമിനി, പരേതനായ ബാലന്‍. മരുമക്കള്‍: ഷീബ, പത്മിനി, ശ്രീനി. സഹോദരങ്ങള്‍: ഉണ്ണി നായര്‍, കുഞ്ഞിക്കൃഷ്ണന്‍ നായര്‍, പരേതരായ ഗോവിന്ദന്‍ നായര്‍, അമ്മാളു അമ്മ, നാരായണന്‍ നായര്‍.