കൊയിലാണ്ടി ചേരിക്കുന്നുമ്മൽ എടയിലാട്ട് ബാലൻ പാണ്ടിയത്ത് അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ചേരിക്കുന്നുമ്മൽ എടയിലാട്ട് ബാലൻ പാണ്ടിയത്ത് അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പരേതരായ കോന്നിയുടെയും ശാരദയുടെയും മകനാണ്. മൃദുല ബാലനാണ് ഭാര്യ. സംസക്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് കൊയിലാണ്ടി വീട്ടുവളപ്പിൽ നടക്കും.
മക്കൾ: ഡോ. ബിദിഷാ ബാലൻ(തൃത്തല്ലൂർ ഗവ: ഹോസ്പിറ്റൽ). ഡോ. ദീദിഷാ ബാലൻ (ശാന്തി മെഡികെയർ മാഹി). മരുമകൻ: രഞ്ജിത് രാജൻ (തൃശൂർ). സഹോദരങ്ങൾ: കാർത്തികേയൻ, രാമനുണ്ണി, രമണൻ, സുധ, സുഗതൻ, സുജ, ഗീത, പരേതനായ ഭരതൻ. സഞ്ചയനം വെള്ളിയാഴ്ച.