ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന പരിപാടികൾ, അതും കുട്ടികളുടെ കുടുംബത്തിനൊപ്പം; ആവേശമായി കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിലെ വായനമാസം


കൊയിലാണ്ടി: ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന വായന മാസ ആഘോഷങ്ങളുമായി കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ. സ്കൂളിൽ നടന്ന പരിപാടികൾ ഹെഡ് മാസ്റ്റർ സി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ ബിന്ദു അധ്യക്ഷത വഹിച്ചു.

സകുടുംബം സാഹിത്യ ക്വിസ്, ഡോക്യുമെന്ററി പ്രദർശനം, പുസ്തകാസ്വാദനം തുടങ്ങി വിവിധ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നിൽക്കുന്ന ആഘോഷം ഒരുക്കിയിരിക്കുന്നത്.

ശിവഗംഗ കാവ്യാലാപനം നടത്തി. വി.പി നാരായണൻ മാസ്റ്റർ, വൃന്ദ ടി, കെ.കെ വിനോദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കലാദേവ് മാസ്റ്റർ സ്വാഗതവും പവിത്ര വി.എസ് നന്ദിയും രേഖപ്പെടുത്തി.