വ്രതശുദ്ധിയോടെ ഉണ്ടാക്കിയ ഉപ്പും കൊട്ടയിലാക്കി വാഴവളപ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും വരവെത്തി; ഉപ്പുദണ്ഡ് വരവിലെ കാഴ്ചകള്‍ കാണാം- വീഡിയോ


Advertisement

കൊയിലാണ്ടി: വാദ്യമേള അകമ്പടിയോടെ നന്തി വാഴവളപ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള ഉപ്പുദണ്ഡ് വരവ് കൊല്ലം പിഷാരികാവിലെത്തി. വ്രതശുദ്ധിയോടെ ഉപ്പുണ്ടാക്കി പച്ചോലകൊണ്ട് മെടഞ്ഞ കൊട്ടയില്‍കെട്ടി മുളയില്‍ കോര്‍ത്ത് അതിഗംഭീരമായി എഴുന്നള്ളിക്കുന്നതാണ് ഉപ്പും താണ്ടി വരവ്.

Advertisement

ഉപ്പുംതാണ്ടി വരവ് എന്നതാണ് ഉപ്പുദണ്ഡ് വരവായത്. വാദ്യമേളങ്ങളോടെ വേട്ടുവന്മാര്‍ ഉപ്പ് എഴുന്നള്ളിക്കുകയാണ്. പണ്ടുകാലത്ത് ദേവിക്ക് ഒരു വര്‍ഷത്തേക്കുള്ള നിവേദ്യത്തിന് ഈ ഉപ്പായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ ഉപ്പുതന്നെയാണ് അരിങ്ങാടിനും ഉപയോഗിച്ചുവന്നത്.

Advertisement

കര്‍ശനമായ വ്രതശുദ്ധിയോടെയാണ് വേട്ടുവന്മാര്‍ ഉപ്പ് എഴുന്നള്ളിക്കുന്നത്. വാദ്യമേളങ്ങള്‍ക്കു പുറമേ വെളിച്ചപ്പാടുമുണ്ടാകും ഈ വരവില്‍.

വീഡിയോ കാണാം:


Also Read: പിഷാരികാവിലേക്ക് ഉപ്പും ദണ്ഡ് വരവ് പുറപ്പെടുന്ന, ഏഴിലധികം കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്ന നന്തി കടലൂര്‍ വാഴവളപ്പില്‍ ഭഗവതി ക്ഷേത്രം; നിജീഷ് എം.ടി. എഴുതുന്നു


Advertisement