കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി കൊയിലാണ്ടി; സമഗ്രവാര്‍ത്തകളുമായി കൊയിലാണ്ടി ന്യൂസ് ഡോട് കോമും


Advertisement

കൊയിലാണ്ടി: ഇത്തവണത്തെ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കൊയിലാണ്ടിയും പരിസര പ്രദേശങ്ങളും. മാര്‍ച്ച് 24 വെള്ളിയാഴ്ച്ച രാവിലെ ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ കോടിയേറ്റ ചടങ്ങുകള്‍ നടക്കുന്നതോടെ ക്ഷേത്രവും പരിസരവും ഉത്സവലഹരിയിലാവും. പിഷാരികാവിലെ ഉത്സവാവേശം ഒട്ടും ചോരാതെ വായനക്കാരിലെത്തിക്കാന്‍ കാളിയാട്ട മഹോത്സവത്തിന്റെ സമഗ്ര റിപ്പോര്‍ട്ടിങ്ങുമായി പതിവുപോലെ ഇത്തവണയും കൊയിലാണ്ടി ന്യൂസ് ഡോട് കോം ഒപ്പമുണ്ടാവും.

Advertisement

കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന വ്യത്യസ്തമാര്‍ന്ന കലാപരിപാടികളും ചിട്ടയായ ക്ഷേത്ര ചടങ്ങുകളുമാണ് കാളിയാട്ട മഹോത്സവത്തിന് മാറ്റുപകരുതുന്നത്. പുരാതനമായ ഐതിഹ്യങ്ങളില്‍ വരെ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് പിഷാരികാവ് ക്ഷേത്രവും, ക്ഷേത്ര ചടങ്ങുകളും.

Advertisement

ഈ ആചാരങ്ങളും ചടങ്ങുകളും അതിനു പിന്നിലെ ഐതിഹ്യങ്ങളുമെല്ലാം ചേര്‍ന്ന സമഗ്രമായ റിപ്പോര്‍ട്ടിങ്ങായിരിക്കും കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റേത്. ഒപ്പം കൊയിലാണ്ടി പ്രശസ്തരായ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തുന്ന ഉത്സവക്കാഴ്ചകളും പ്രധാന ചടങ്ങുകളുടെ വീഡിയോകളുമെല്ലാം ഞങ്ങള്‍ നിങ്ങള്‍ക്ക് മുമ്പിലെത്തിക്കും.

Advertisement