ആരുമില്ലാത്ത തക്കം നോക്കി പതുങ്ങിയെത്തി, മേശയിലെ പണം മുഴുവന്‍ വാരിയെടുത്തു, എല്ലാത്തിനും സാക്ഷിയായി സി.സി.ടി.വി ക്യാമറ; മൂടാടിയിലെ മോഷണത്തിന്റെ വീഡിയോ ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്


Advertisement

മൂടാടി: മൂടാടി ബസ് സ്‌റ്റോപ്പിന് സമീപത്തെ കടയില്‍ പട്ടാപ്പകല്‍ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് ലഭിച്ചു. മുടി നീട്ടി വളര്‍ത്തിയ യുവാവ് കടയില്‍ കയറുന്നതിന്റെയും മേശയില്‍ നിന്ന് പണം മോഷ്ടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

Advertisement

ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെയായിരുന്നു മോഷണം നടന്നിരുന്നത്. മൂടാടി സ്വദേശി പ്രശാന്തന്റെ ചെടിച്ചട്ടികളും വളവും വില്‍ക്കുന്ന കടയിലാണ് മോഷണം നടന്നത്. ബൈക്കിലെത്തിയ ഏതാണ്ട് പതിനെട്ട് വയസ് തോന്നുന്ന യുവാവാണ് മോഷണം നടത്തിയതെന്ന് പ്രശാന്തന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

Advertisement

ഭാര്യയായിരുന്നു ഈ സമയത്ത് കടയിലുണ്ടായിരുന്നതെന്നും ഇവര്‍ ബാത്ത് റൂമില്‍ പോയ തക്കത്തിനാണ് മോഷണം നടത്തിയതെന്നും പ്രശാന്തന്‍ പറഞ്ഞു.

Advertisement