ജലലഭ്യത ഉറപ്പ് വരുത്താന്‍ തടയണ നിര്‍മ്മിച്ചും കാടിനെ തൊട്ടറിഞ്ഞും പൊയില്‍ക്കാവ് എച്ച്എസ്എസിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍; മൂന്ന് ദിവസം നീണ്ടുനിന്ന പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു


തോല്‍പ്പെട്ടി: കാടിനെയും പ്രകൃതിയെയും തൊട്ടറിഞ്ഞ് പെയില്‍ക്കാവ് എച്ച്എസ്എസിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍. മൂന്ന് ദിവസം നീണ്ടുനിന്ന പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു. ട്രക്കിംഗും വൈവിധ്യമാര്‍ന്ന സസ്യങ്ങളെയും ജീവികളെയും കണ്ടറിഞ്ഞുള്ള പഠനവും വ്യത്യസ്തമായ അനുഭവമാണ് വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചത്.

ക്യാമ്പിന്റെ മൂന്നാം ദിനം കാളിന്ദി പുഴയോരത്ത് കോളനി നിവാസികള്‍ക്ക് ജലലഭ്യത ഉറപ്പ് വരുത്തുന്നതിനായി തടയണ നിര്‍മ്മിച്ചു നല്‍കിയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.

സമാപന യോഗത്തില്‍ ബീറ്റ് ഫോറെസ്‌റ് ഓഫീസര്‍ ദിവ്യശ്രീ കുട്ടികള്‍ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്‌കൂളിലെ അധ്യാപകരായ ഷെജിന്‍, നിധിന്‍ തുടങ്ങിയവര്‍ സംസാരിച്ചു എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി. മിഥുന്‍ മോഹന്‍ നന്ദി പറഞ്ഞു.