നോമ്പ് തുറക്കുമ്പോൾ എന്തിനാണ് ഈന്തപ്പഴം? പ്രവാചകന്റെ ഭക്ഷണത്തിന്റെ ശാസ്ത്രീയ വശങ്ങൾ എന്താണെന്ന് അറിയുമോ? ഈ ഗുണങ്ങൾ അറിഞ്ഞാൽ അത്ഭുതപ്പെടും


പ്രവാചകനായ മുഹമ്മദ്‌ നബിയുടെ ഭക്ഷണമെന്ന വിശുദ്ധ സ്ഥാനം കൽപ്പിക്കപ്പെട്ട പഴമാണ് ഈന്തപ്പഴം. ശാസ്ത്രീയ വശങ്ങൾ പരിശോധിക്കുമ്പോഴും ഈന്തപ്പഴം മുൻപന്തിയിലാണ്. ആരോഗ്യത്തിന്റെ പ്രധാന ഘടകമായ പൊട്ടാസ്യം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. നാരുകൾ, ചെമ്പ്, മഗ്‌നീഷ്യം, ഇരുമ്പ്, മാംഗനീസ്, വൈറ്റമിൻ ബി6 തുടങ്ങിയ പോഷകങ്ങൾ ഇതിൽ ധാരാളമായി ഉൾപ്പെട്ടിരിക്കുന്നു.

എല്ലുകളുടെ ബലം വർധിപ്പിക്കാനും ഈന്തപ്പഴം നല്ലതാണ്. നാരുകൾ അടങ്ങിയതിനാൽ വെറും വയറ്റിൽ ഈന്തപ്പഴം കഴിക്കുമ്പോൾ അത് ദഹനത്തെ സഹായിക്കുന്നു. കൂടാതെ അയേൺ, ഹീമോഗ്ലോബിൻ എന്നിവയുടെ ഉൽപ്പാനത്തിന് കാരണമാവുകയും ചെയ്യുന്നു. കുടൽ ശുദ്ധീകരിക്കുന്നു എന്നതാണ് ഈന്തപ്പഴത്തിന്റെ മറ്റൊരു ഗുണം.

വ്രതമെടുക്കുന്നവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും അതുമൂലം തലവേദന പോലുള്ള അസുഖങ്ങൾ വരികയും ചെയുന്നു. ഇത് തടയാനും ക്ഷീണം ഇല്ലാതാക്കാനും ഈന്തപ്പഴം ഉപകാരപ്പെടും. നാല് ഈന്തപ്പഴം ഒരു ദിവസം കഴിക്കുന്നതിലൂടെ ആ ദിവസത്തിന് ആവശ്യമായ നാരിന്റെ അളവിൽ പുരുഷന്മാരിൽ ഏകദേശം ഇരുപത്തിയൊന്നു ശതമാനവും സ്ത്രീകളിൽ മുപ്പതു ശതമാനവും ലഭിക്കുന്നു. ഊർജ്ജംത്തിന്റെ കലവറയായിതന്നെ ഈന്തപ്പഴത്തെ കണക്കാക്കാം.