അഡ്വക്കറ്റ് കെ.എന്‍ ബാലസുബ്രഹ്‌മണ്യന്‍, എം.പി വിജയലക്ഷ്മിയുടെയും സ്മരണാര്‍ത്ഥം കൊയിലാണ്ടി സേവാഭാരതിക്ക് ആംബുലന്‍സ് സമര്‍പ്പിച്ച് കുടുംബാംഗങ്ങള്‍


കൊയിലാണ്ടി: അന്തരിച്ച അഡ്വ.കെ.എന്‍ ബാലസുബ്രഹ്‌മണ്യന്‍, ഭാര്യ എം.പി വിജയലക്ഷ്മിയുടെയും സ്മരണാര്‍ത്ഥം കൊയിലാണ്ടി സേവാഭാരതിക്ക് ആംബുലന്‍സ് സമര്‍പ്പിച്ച് കുടുംബാംഗങ്ങള്‍. ആംബുലന്‍സ് സമര്‍പ്പണ ചടങ്ങ് കൊളത്തൂര്‍ മഠാധിപതി സംപൂജ്യ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു.

കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ സംപൂജ്യ ചിദാനന്ദപുരി സ്വാമികള്‍ ആംബുലന്‍സ് താക്കോല്‍ സേവാഭാരതി വൈസ് പ്രസിഡണ്ട് കെ.എസ് ഗോപാലകൃഷ്ണന് കൈമാറി. രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന പ്രമുഖ് കെ.പി രാധാകൃഷ്ണന്‍ മുഖ്യഭാഷണം നടത്തി. ചടങ്ങില്‍ ചിദംബരത്തിനെയും ശ്യാമളയെയും കെ.പി രാധാകൃഷ്ണന്‍ പൊന്നാട അണിയിച്ചു.