കൈൻഡ് കീഴരിയൂർ ഖത്തർ ചാപ്റ്ററും മലയാളം എഫ്.എമ്മും ചേർന്ന് ഹമദ് മെഡിക്കൽ സെന്ററിൽ മഹാരക്തദാന ക്യാമ്പ് നടത്തി
ദോഹ: കീഴരിയൂർ കൈൻഡ് പാലിയേറ്റിവ് കെയറിൻ്റെ പ്രവാസി സംഘടനയായ കൈൻഡ് കീഴരിയൂർ ഖത്തർ ചാപ്റ്ററും മലയാളം എഫ്.എം 98.6 ഉം ചേർന്ന് ദോഹയിലെ ഹമദ് മെഡിക്കൽ സെന്ററിൽ മഹാരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 150 ഓളം പേർ ക്യാമ്പിൽ രക്തദാനം നടത്തി.
ക്യാമ്പ് ഐ.സി.സി പ്രസിഡന്റ് പി.എൻ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ റൗഫ് കൊണ്ടോട്ടി, മുൻ ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രതിനിധി ഷഫീർ, സാമൂഹ്യ പ്രവർത്തക നൂർജഹാൻ, ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കൺസൽട്ടന്റ് ഡോ. അലക്സ്, നസീബ്, മെഡിക്കൽ സെന്റർ പ്രതിനിധി അഷറഫ് എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ചു കൊണ്ട് സംസാരിച്ചു.
ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായർ ഇൻഷൂറൻസ് ഫോറം വിതരണം ചെയ്തു. മുജീബ് സി.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ കൈൻഡ് ഖത്തർ ചാപ്റ്റർ പ്രസിഡന്റ് അബ്ദുള്ളകുട്ടി ഉല്ലാസ് അധ്യക്ഷനായി. നിസാർ കൊയിലാണ്ടി നന്ദി പ്രകാശിപ്പിച്ചു.