‘പ്രശ്‌നസങ്കീര്‍ണം ജീവിതം, തളരരുത്! പതറരുത് വഴികളുണ്ട്!’ കൗണ്‍സിലിംഗ് തലത്തിലുള്ള പുസ്തകവുമായി ഇബ്രാഹിം തിക്കോടി


Advertisement

കൊയിലാണ്ടി: ശ്രാവ്യ നാടക രംഗത്തും, സാമൂഹ്യ പ്രവര്‍ത്തന മേഖലയിലും മികവാര്‍ന്ന സംഭാവനകള്‍ നല്‍കിയ വ്യക്തിയും, ശബ്ദ സാന്ദ്രതയിലൂടെ ജനമനസ്സുകളില്‍ ഇടം നേടിയ പ്രതിഭയുമായ ഖാന്‍ കാവിലിന്റെ ഇരുപത്തി അഞ്ചാം ഓര്‍മ്മ ദിനത്തില്‍ ഒരു പുസ്തക പ്രകാശനവും കൂടി. ഇബ്രാഹിം തിക്കോടിയുടെ ‘പ്രശ്‌നസങ്കീര്‍ണം ജീവിതം, തളരരുത്! പതറരുത് വഴികളുണ്ട്!’ എന്ന കൗണ്‍സിലിംഗ് തലത്തിലുള്ള പുസ്തകമാണ് പ്രകാശനം ചെയ്യപ്പെട്ടത്.

Advertisement

വീട്ടു മുറിയില്‍ നടന്ന ചടങ്ങില്‍ ഭാര്യ ഫാത്തിമാ ഖാന്‍ മകനും കവിയും പ്രഭാഷകനുമായ അഷറഫ് കാവില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി. ഖാന്‍ കാവിലിന്റെ ഓര്‍മ്മ തുടിപ്പുകള്‍ നിറഞ്ഞു നില്‍ക്കുന്ന ചടങ്ങില്‍ മക്കളായ റഫീഖ്,സജ്‌ന എന്നിവര്‍ സന്നിഹിതരായി.

Advertisement

ശബ്ദഗാംഭീര്യത്തിന്റെ മുഖമുദ്രയായിരുന്നു നടുവണ്ണൂര്‍ കാവില്‍ സ്വദേശിയായ ഖാന്‍ കാവില്‍. 1984 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹം തന്റെ ശബ്ദഗാംഭീര്യംകൊണ്ട് ലക്ഷക്കണക്കിന് ശ്രോതാക്കളുടെ മനസില്‍ ഇടംനേടി.

Advertisement