കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന് പുതിയ ഭാരവാഹികൾ; വാർഷിക സമ്മേളനം സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ദ്വൈ വാർഷിക സമ്മേളനവും 2024- 26 വർഷത്തെ ഭരണസമിതി തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു. ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡണ്ട് എസ് എസ് മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി വ്യാപാര ഭവൻ നിയമപോരാട്ടത്തിലൂടെ നമ്മൾ തിരികെ പിടിച്ചതാണെന്നും മെയ് 17 കൊയിലാണ്ടിയിലെ വ്യാപാരികൾ വിജയദിനമായി എല്ലാ വർഷവും ആഘോഷിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡന്റ് എം ശശീന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് കെ.പി ശ്രീധരൻ അധ്യക്ഷത വഹിച്ചു.
പ്രമുഖ വ്യാപാരിയും ഏകോപന സമിതിയുടെ വൈസ് പ്രസിഡണ്ടുമായിരുന്ന വി.കെ ഗോപാലേൻ, സംസ്ഥാന, ജില്ലാ, യൂണിറ്റിലെ നേതാക്കൾ എന്നിവർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ചു. വിശിഷ്ടാതിഥിയായ മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടിനെ യൂണിറ്റ് സെക്രട്ടറിയും മുനിസിപ്പൽ കൗൺസിലറുമായ പി.ജിഷ പൊന്നാട അണിയിച്ചു ആദരിച്ചു. യൂണിറ്റ് രക്ഷാധികാരിയും ലോക കേരളസഭ അംഗവുമായ പി കെ കബീർ സലാലയെ സംസ്ഥാന പ്രസിഡണ്ട് പൊന്നാട അണിയിച്ചു. ആദരിച്ചു. മറ്റു വിശിഷ്ടാതിഥികളും മുൻസിപ്പൽ കൗൺസിലർ മാരായ വി .പി .ഇബ്രാഹിംകുട്ടി, മനോജ് വളപ്പിൽ വൈശാഖ് പി ജിഷ, ദൃശ്യ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.
ഏകോപന സമിതിയുടെ സംസ്ഥാന ട്രഷറർ കെ.എം നാസറുദ്ദീൻ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അസീം, വൈസ് പ്രസിഡണ്ട് വസന്ത്, ഏകോപന സമിതി ജില്ലജനറൽ സെക്രട്ടറി സി വി സുധാകരൻ എന്നിവരെയും ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ 1200 – 1200 മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ടി പി നന്ദിതക്ക് അവാർഡും സമ്മാനവും നൽകി അനുമോദിച്ചു.
2024-2026 യൂണിറ്റ് ഭരണസമിതി തെരഞ്ഞെടുപ്പ് ജില്ലാ ജനറൽ സെക്രട്ടറി സി വി സുധാകരന്റെ { റിട്ടേണിംഗ് ഓഫീസർ) നേതൃത്വത്തിൽ നടത്തി. യൂണിറ്റ് പ്രസിഡണ്ടായി കെ പി ശ്രീധരനെ യോഗം ഐക്യകനെ തെരഞ്ഞെടുത്തു. തുടർന്ന് അംഗങ്ങൾ അടങ്ങിയ ഭരണസമിതിയെയും തെരഞ്ഞെടുത്തു. ഭരണസമിതിയിൽ നിന്ന് എം ശശീന്ദ്രനെ യൂണിറ്റ് ജനറൽ സെക്രട്ടറിയായി പ്രസിഡന്റ് നോമിനേറ്റ് ചെയ്തു.
മറ്റു ഭാരവാഹികൾ
പി.കെ കബീർ സലാല( യൂണിറ്റ് രക്ഷാധികാരി), എൻ ഷറഫുദ്ദീൻ ( ട്രഷറർ ), വൈസ് പ്രസിഡണ്ട്മാർ – വി പി ബഷീർ (വർക്കിംഗ് പ്രസിഡണ്ട് ), കെ ചന്ദ്രൻ ഐശ്വര്യ, ഇ രാമദാസ് റോയൽ ടയേഴ്സ്, ടി കെ ഗിരീഷ് കുമാർ ശ്രീദീപം, കെ പി മുഹമ്മദലി കെപിഎ സ്റ്റോഴ്സ്, എ.കെ ജിതേഷ് ജെആർ ഓട്ടോ വർക്ക്ഷോപ്പ്, സെക്രട്ടറിമാരായി സജേഷ് വി.പി സെലക്ഷൻ ഫാൻസി, പി ജിഷ വിശാഖം സോഡാ കാർത്തിക ഡിടിപി, ശശികുമാർ ഹൈടെക് സെലുഷൻസ്, ഇ പി പ്രിയ ടൈൽസ്& ഗാർമെന്റ്, വിഎസ് വിജയൻ വിഎസ് ജ്വല്ലറി എന്നിവരെയും തിരഞ്ഞെടുത്തു.