വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുതിര്‍ന്ന പ്രവാസികള്‍ക്ക് ആദരം; കേരളാ പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കണ്‍വെന്‍ഷന്‍ ചനിയേരി എല്‍.പി സ്‌കൂളില്‍


Advertisement

കൊയിലാണ്ടി: കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കണ്‍വെന്‍ഷന്‍ കുറവങ്ങാട് ചനിയേരി എല്‍.പി സ്‌കൂളില്‍ നടന്നു. പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് സജീവ് കുമാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

Advertisement

ഏരിയ പ്രസിഡന്റ് പി.കെ.അശോകന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ട്രഷറര്‍ മാങ്ങോട്ടില്‍ സുരേന്ദ്രന്‍ സംഘടന റിപ്പോര്‍ട്ടും, ഏരിയ സെക്രട്ടറി പി.ചാത്തു ഏരിയാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

Advertisement

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുതിര്‍ന്ന പ്രവാസികള്‍, കരാട്ടയില്‍ ഡോക്ടറേറ്റ് നേടിയ വിജയന്‍ വിയൂര്‍ എന്നിവരെ ആദരിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ.കണ്ണന്‍, ഷിജിത്ത് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Advertisement

സത്യം കൊണ്ടോത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ബാലകൃഷ്ണന്‍ സ്വാഗതവും കണ്‍വീനര്‍ സിറാജ് നന്ദിയും പറഞ്ഞു. പ്രവാസികള്‍ കുടുംബാംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ ഏരിയ കണ്‍വെന്‍ഷനില്‍ പങ്കാളികളായി.