‘വിജയഭേരി 2024’; എല്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ക്കായി ചങ്ങരോത്ത് പഞ്ചായത്തില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍


പേരാമ്പ്ര: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഏകദിന എല്‍.എസ്.എസ് പരിശീലന ക്ലാസ് ‘വിജയഭേരി 2024’ സംഘടിപ്പിച്ചു. ചങ്ങരോത്ത് പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ചങ്ങരോത്ത് എം യു പി സ്‌കൂളില്‍ വച്ചാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.

ഫെബ്രുവരി 28ന് നടക്കുന്ന എല്‍.എസ്.എസ് പരീക്ഷയ്ക്ക് മുന്‍പായി ഫെബ്രുവരി 24ന് സംസ്ഥാന വ്യാപകമായി കെ.പി.എസ് ടി.എ യുടെ നേതൃത്വത്തില്‍ എല്‍.എസ്.എസ് മാതൃകാ പരീക്ഷയും നടക്കും.

ഉപജില്ലാ പ്രസിഡന്റ് ജി.കെ വരുണ്‍ കുമാര്‍ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉപജില്ലാ സെക്രട്ടറി ടി.വി രാഹുല്‍, ബ്രാഞ്ച് പ്രസിഡണ്ട് അചനിത്, രാകേഷ്, സെക്രട്ടറി വിജേഷ് ചാത്തോത്ത്, എസ്. സുനന്ദ് എന്നിവര്‍ സംസാരിച്ചു. മദനീഷ് മേപ്പയൂര്‍ ക്ലാസിന് നേതൃത്വം നല്‍കി.