കേരള ബാങ്കില്‍ നിന്ന് കോടികളുടെ കിലുക്കം; കൊയിലാണ്ടിയില്‍ നടന്ന മെഗാ വായ്പ്പാ മേളയില്‍ വിതരണം ചെയ്തത് 4.60 കോടി രൂപ


കൊയിലാണ്ടി: കേരള ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച വായ്പ്പാ മേള ശ്രദ്ധേയമായി. കൊയിലാണ്ടി ഏരിയയിലുള്ള കേരള ബാങ്കിന്റെ കൊയിലാണ്ടി മെയിന്‍ ബ്രാഞ്ച്, ഈവനിങ് ബ്രാഞ്ച്, എലത്തൂര്‍ ബ്രാഞ്ച് എന്നിവ സംയുക്തമായാണ് വായ്പ്പാ മേള സംഘടിപ്പിച്ചത്. കൊയിലാണ്ടി മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ നടന്ന മെഗാ വായ്പ്പാ മേളയില്‍ 4.60 കോടി രൂപ വിതരണം ചെയ്തു.

ഭവന, കാര്‍ഷിക, സംരംഭക, വനിതാ, പ്രവാസി വിഭാഗങ്ങളിലായി 120 പേര്‍ക്കാണ് വായ്പ്പ അനുവദിച്ചത്. 250 ല്‍ അധികം ആളുകള്‍ വായ്പ്പാ മേളയില്‍ പങ്കെടുത്തു.

കേരള ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് സേവനങ്ങളായ കെ.ബി പ്രൈം, കെ.ബി പ്രൈം പ്ലസ് എന്നിവ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്താനും ഇടപാടുകള്‍ക്ക് ഗൂഗിള്‍ പേ, ഫോണ്‍പേ, പേ.ടി.എം തുടങ്ങിയ ആപ്പുകള്‍ വഴി യു.പി.ഐ സേവനം ലഭ്യമാക്കുന്നതിനുമായും പ്രത്യേകം കൗണ്ടറുകള്‍ മേളയില്‍ സജ്ജമാക്കിയിരുന്നു.

കേരള ബാങ്കിന്റെ മെഗാ വായ്പ്പാ മേള നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടര്‍ ഇ.രമേഷ് ബാബു ചടങ്ങില്‍ അധ്യക്ഷനായി. ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റീന വായ്പ്പ അനുമതി പത്രം വിതരണം ചെയ്തു.

സീനിയര്‍ മാനേജര്‍ ആശ, കൊയിലാണ്ടി ബ്രാഞ്ച് മാനേജര്‍ സന്തോഷ് ടി, കൊയിലാണ്ടി ഈവനിങ് ബ്രാഞ്ച് മാനേജര്‍ സന്തോഷ്, എലത്തൂര്‍ ബ്രാഞ്ചേ മാനേജര്‍ ഗാനലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

വായ്പ്പാ വിഭാഗം മാനേജര്‍ ജീഷ്മ ടി വായ്പ്പയുമായി ബന്ധപ്പെട്ട ക്ലാസ് കൈകാര്യം ചെയ്തു. കൊയിലാണ്ടി ഏരിയാ മാനേജര്‍ പി.കെ.സുരേഷ് നന്ദി പറഞ്ഞു.