കവിതാ പരിചയവും നാടന്‍ പാട്ട് അരങ്ങും; വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് കീഴരിയൂര്‍ വളളത്തോള്‍ ഗ്രന്ഥാലയം കലാസാംസ്‌ക്കാരിക വേദി


കീഴരിയൂര്‍: വള്ളത്തോള്‍ ഗ്രന്ഥാലയം കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കവി പരിചയം, നാടന്‍പാട്ട് അരങ്ങ്, അനുമോദന സദസ്സ് എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത്. ഭാരതീയ ദളിത് സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവ് കെ.ടി. ഗോപാലന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നാടന്‍ പാട്ട് അരങ്ങില്‍ വിവിധ ഗാനങ്ങള്‍ അവതരിപ്പിച്ചു. ബാലകലോല്‍സവ വിജയികള്‍ക്ക് ഗ്രാമപഞ്ചായത്ത് അംഗം എം.സുരേഷ് ഉപഹാരങ്ങള്‍ നല്‍കി. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര അധ്യക്ഷത വഹിച്ചു ഇ.എം.നാരായണന്‍, ശശി നമ്പ്രോട്ടില്‍, ഷൈമ കെ.കെ., സഫീറവി.കെ, അജിത ആവണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സി.കെ.ബാലകൃഷ്ണന്‍ സ്വാഗതവും പി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.