കീഴരിയൂര്‍ വളളത്തോള്‍ ഗ്രന്ഥാലയം ഒന്നിച്ചൊരു പച്ചക്കറി കൃഷിക്ക് തുടക്കം; ‘സുഫലം’ പച്ചക്കറികൃഷിയുടെ വിത്തിടല്‍ ചടങ്ങ് സംഘടിപ്പിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയത്തിന്റെ ‘സുഫലം’ പച്ചക്കറികൃഷിയുടെ വിത്തിടല്‍ ചടങ്ങ് നടന്നു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഐ.സജീവന്‍ നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം എം. സുരേഷ്, കെ.ടി രാഘവന്‍, ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ്, ആതിര, സെക്രട്ടറി പി. ശ്രീജിത്ത്, വി.പി. സദാനന്ദന്‍, ടി.പി. അബു, നമ്പ്രോട്ടില്‍ ശശി, ജ്യോതിഷ് കെ, കെ.കെ. ഷൈമ മോള്‍, സഫീറ കാര്യാത്ത് എന്നിവര്‍ നിലമൊരുക്കുന്നതിനും വിത്തിടലിനും നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷത്തെ വിളവെടുപ്പിലൂടെ ലഭിച്ച പച്ചക്കറികള്‍ അംഗന്‍വാടികളില്‍ വിതരണം നടത്തുകയാണ് ചെയ്തത്.