ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ കീഴരിയൂർ പഞ്ചായത്തും, കർഷക അവർഡ് ജേതാവ് ഒ. കെ. സുരേഷിന്റെ അര ഏക്കറിൽ പച്ചക്കറി കൃഷിക്ക് തുടക്കം 


Advertisement

കൊയിലാണ്ടി: കേരള സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി അര ഏക്കറിൽ പച്ചക്കറിയൊരുങ്ങുന്നു. കീഴരിയൂർ പഞ്ചായത്തിലെ കർഷക അവാർഡ് ജേതാവും പൊലീസുകാരനുമായ ഒ.കെ.സുരേഷിന്റെ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തൈ നട്ട് കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല നിർവ്വഹിച്ചു.

Advertisement

കൃഷി ഓഫീസർ മൊയ്‌ദീൻഷാ, വാർഡ്‌ മെമ്പർമാരായ കെ.സി. രാജൻ, അമൽ സരാഗ,ശോഭ.എൻ.ടി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement
[mud4]

summary: Keezhriyur Panchayat in the project for agriculture