കീഴരിയൂരില്‍ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന മമ്മിളി കമല അന്തരിച്ചു


കീഴരിയൂര്‍: മമ്മിളി കമല അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. 131ാം ബൂത്ത് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗംഗാധരന്‍. മക്കള്‍: നിധിന്‍, നിമിഷ (കൊയിലാണ്ടിയിലെ അഭിഭാഷക). മരുമക്കള്‍: പ്രവീണ്‍ (പോസ്‌റ്റോഫീസ്, കൊല്ലം), ലിജി (മഞ്ചേരി).