ഉത്സാഘോഷങ്ങളെ വരവേല്‍ക്കാനൊരുങ്ങി നാട്; കീഴരിയൂര്‍ പട്ടാമ്പുറത്ത് കിരാതമൂര്‍ത്തി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി


കീഴരിയൂര്‍: കീഴരിയൂര്‍ പട്ടാമ്പുറത്ത് കിരാതമൂര്‍ത്തീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. നീല മന ഇല്ലം ചന്ദ്രന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റം നടത്തി. ഏപ്രില്‍ 7,8,9 ,10 തീയ്യതികളിലായാണ് ഉത്സവം നടക്കുക.

7 ന് വൈകീട്ട് 7.30 ന് സ്റ്റാര്‍ ഷോ 9 മണി നാട്ടരങ്ങ് 8 ന് നട്ടത്തിറ, 9 ന് മെഗാ തിരുവാതിര, തേങ്ങയേറ്, വിവിധ തിറകള്‍ എന്നവ നടക്കും. രാത്രി അന്നദാനം 10ന് ഗുളികന്‍ തിറ, അന്നദാനം എന്നിവയുണ്ടാകും.