ഇഫ്താര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ച് ഉളളിയേരി ജമാഅത്തെ ഇസ്ലാമി ഹിന്ദ്


ഉളേള്യരി: ഇഫ്താര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ച് ഉളളിയേരി ജമാഅത്തെ ഇസ്ലാമി ഹിന്ദ്. ബാലുശ്ശേരി ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു ആലങ്കോട് സൗഹൃദ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഏരിയ പ്രസിഡണ്ട് കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

അമീന്‍ മുയിപ്പോത്ത് ഇഫ്താര്‍ സന്ദേശം നല്‍കി. സലിം നടുവണ്ണൂര്‍, ശശീന്ദ്രന്‍ ബപ്പന്‍കാട്, സന്തോഷ് പുതുക്കെമ്പുറം, എടാടത്ത് രാഘവന്‍, ശ്രീധരന്‍ പാലയാട്ട്, കെ.എം. ബാബു, റഹ്‌മാന്‍ എലങ്കമല്‍, സാജിദ് കോറോത്ത്, ഒ.എം. കൃഷ്ണകുമാര്‍, കെ.കെ. സുരേഷ്, എം.പി. അബ്ദുല്‍ ജലീല്‍, പി.എം. അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.