കൊഴുക്കല്ലൂര്‍ കെ.ജി.എം യു.പി സ്കൂള്‍ മാനേജര്‍ കാരയാട്ട് കുഞ്ഞിക്കൃഷ്ണന് നായര്‍ അന്തരിച്ചു
കൊഴുക്കല്ലൂര്‍: കൊഴുക്കല്ലൂരിലെ പൗര പ്രമുഖനും പൊതുപ്രവര്‍ത്തകനും സഹകാരിയുമായ കാരയാട്ട് കുഞ്ഞിക്കൃഷ്ണന് നായര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കൊഴുക്കല്ലൂര്‍ കെ.ജി.എം യു.പി സ്കൂളിലെ മാനേജരാണ്. മേപ്പയ്യൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുക്കുകയും ദീര്‍ഘകാലം ബാങ്കിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ജനതാദള്‍ വാര്‍ഡ് പ്രസിഡന്റ്, ചെറുശ്ശേരി ഭഗവതി ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്, ചെറുശ്ശേരി ക്ഷേത്ര പരിപാലന സമിതി രക്ഷാധികാരി, ശിവക്ഷേത്ര-വിഷ്ണു ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റി ചെയര്മാന്, കൊഴുക്കല്ലൂര്‍ അംഗന്‍വാടി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊഴുക്കല്ലൂര്‍ യു.പി. സ്കൂള്‍ റിട്ട. ഹെഡ് ടീച്ചര്‍ പി.ലക്ഷ്മിക്കുട്ടി അമ്മയാണ് ഭാര്യ.
മക്കള്‍: കെ.സുരേഷ് ബാബു (കാരയാട് ഏജന്‍സീസ് പയ്യോളി), ബേബി നിഷ (അധ്യാപിക നന്മണ്ട പി.സി എല്‍.പി സ്കൂള്‍) കെ.രാജേഷ് (കാരയാട് ട്രേഡേഴ്സ് മേപ്പയ്യൂര്‍) ശ്രീജ മൊകേരി. മരുമക്കള്‍: ബിനു പള്ളിക്കര. എന്‍.പ്രകാശ് (റിട്ട. ആര്‍മി), കെ.അംബുജാക്ഷന് റിട്ട അധ്യാപകന് വട്ടോളിനേഷനല് ഹയര്‍ സെന്ററി സ്കൂള്‍ കോണ്‍ഗ്രസ് കാവിലും പാറ ബ്ലോക്ക് സെക്രട്ടറി), ബീവ വെള്ളികുളങ്ങര (ടീച്ചര്‍, കെ.ജി.എം.എസ്.യു.പി.സ്കൂള്‍, കൊഴുക്കല്ലൂര്‍)
സഹോദരങ്ങള്‍: കെ.ബാലന് നായര്‍ (റിട്ട എക്ലിക്കുട്ടിവ് എഞ്ചിനിയര്‍ പി.ഡബ്ല്യു.ഡി ആന്റമാന് നിക്കോബാര്‍ ദ്വീപ്), രാധ (റിട്ട. പ്രന്‍സിപ്പാള്‍ ജി.എച്ച് എസ്സ്.എസ്സ്. കുറ്റ്യാടി), കാരയാട്ട് ദിവാകരന് നായര്‍ (റിട്ട. സി. ആര്.പി.എഫ്. കാരയാട്ട് ട്രേഡേഴ്സ്, സൂര്യബ്രിക്സ് മേപ്പയൂര്‍).