കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; പിടിയിലായവരിൽ കാപ്പാട് സ്വദേശിയും


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ടയിൽ രണ്ടുപേർ പിടിയിൽ. പിടിയിലായവരിൽ കാപ്പാട് സ്വദേശിയും. രണ്ട് യാത്രക്കാരില്‍ നിന്നുമായി 1690 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടിച്ചെടുത്തത്.

ജിദ്ദയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികളെയാണ് പിടികൂടിയത്. സ്വര്‍ണ മിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. കാപ്പാട് മരയ്‌ക്കാരകത്ത് അബ്ദുള്‍ ഖയൂം, കെടാവൂര്‍ അബ്ദുള്‍ മജീദ് എന്നിവരാണ് സ്വര്‍ണം കടത്തിയത്.

അബ്ദുള്‍ ഖയൂമില്‍ നിന്ന് 846 ഗ്രാമും, അബ്ദുള്‍ മജീദില്‍ നിന്ന് 844 ഗ്രാമും സ്വര്‍ണ മിശ്രിതവുമാണ് കണ്ടെടുത്തത്. ഇരുവരെയും ഇവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.