കാപ്പാട് മഹല്ല് ഖാസി പി.കെ.ശിഹാബുദ്ദീന്‍ അഹമ്മദ് ഫൈസി അന്തരിച്ചു


Advertisement

കാപ്പാട്: കാപ്പാട് മഹല്ല് ഖാസി പി.കെ.ശിഹാബുദ്ദീന്‍ അഹമ്മദ് ഫൈസി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ജാമിഅ ഐനുല്‍ ഹുദാ കാപ്പാടിന്റെ മുഖ്യരക്ഷാധികാരിയും കോഴിക്കോട് ജില്ലാ മുശവറ അംഗവുമാണ്. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ പി.കെ.കെ.ബാവയുടെ ഇളയ സഹോദരനാണ്.

ഭാര്യ ഫാത്തിമ. മക്കള്‍: നൂറുദ്ദീന്‍ ഹൈത്തമി (ദുബൈ), ജുനൈദ് വാഫി ( ലണ്ടന്‍), ഉബൈദു റഹ്മാന്‍ വാഫി ( ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഖൈറുന്നീസ, ജുവൈരിയ്യ, സൗദ, ഇസ്മത്ത്, അതിയ്യ.  സഹോദരങ്ങള്‍: പി.കെ. കെ ബാവ, അയിഷ, നജാദ്, ഹലീമ, പുറക്കാട്ട്, നഫീസ കാപ്പാട്, പരേതയായ കുഞ്ഞിബീ.

Advertisement
Advertisement
Advertisement