കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്‌കൂള്‍ വാച്ച്മാൻ ആയിരുന്ന കിഴക്കെക്കൂട്ടിൽ മുഹമ്മദ് അന്തരിച്ചു
കാപ്പാട്: കാപ്പാട് ഐനുൽ ഹുദാ യതീം ഖാനയിലും ഇലാഹിയ ഹയർ സെക്കൻഡറി സ്കൂളിലും സെക്യൂരിറ്റി ഓഫീസറായി
ജോലി ചെയ്തിരുന്ന മുനമ്പത്ത് താമസിക്കും കിഴക്കെക്കൂട്ടിൽ മുഹമ്മദ് അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
ഭാര്യ: മുനമ്പത്ത് ഖദീജ.
മകൾ: സുമയ്യ.
മരുമകൻ: അബ്ദുൽ ലത്തീഫ്.
സഹോദരങ്ങൾ: അബ്ദുറഹിമാൻ ചേളന്നൂർ, അഹമ്മദ് വയനാട്, അബൂബക്കർ കണ്ണങ്കടവ്, കുഞ്ഞായിഷ, ആസിയ, സഫിയ, പരേതരായ ഫാത്തിമ, ഖദീജ.