കാപ്പാട് കപ്പക്കടവ് സ്വദേശിയായ യുവാവ് ഉത്തരാഖണ്ഡില്‍ മരിച്ചു
ചേമഞ്ചേരി: കാപ്പാട് സ്വദേശിയായ യുവാവ് ഉത്തരാഖണ്ഡില്‍ മരിച്ചു. കപ്പക്കടവ് കാക്കച്ചിക്കണ്ടിയില്‍ പീടികേക്കല്‍ ഹൗസില്‍ മുഹമ്മദ് റിയാസ് ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പാല്‍ ഫ്രഷ് കമ്പനിയുടെ ആവശ്യത്തിനായി കഴിഞ്ഞ ശനിയാഴ്ചയാണ് റിയാസ് നാട്ടില്‍ നിന്ന് പോയത്. ഹസൈനാറിന്റെയും റംലയുടെയും മകനാണ്.
ഭാര്യ: ശംസീറ (അത്തോളി).
മക്കള്‍: റിനാന്‍, റിഫാന്‍, റിദ ഫാത്തിമ.
സഹോദരങ്ങള്‍: അസീസ്, റസീന, ഷറീന.
പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്ക് അയക്കും. മയ്യത്ത് നിസ്കാരം രാത്രി 11:30 ന് കാപ്പാട് ജുമാഅത്ത് പള്ളിയിൽ നടക്കും.