പിഷാരികാവിലമ്മയുടെ തിടമ്പേറ്റുന്നത് ഗജറാണി കളിപ്പുരയില്‍ ശ്രീലകത്ത് ശ്രീദേവി; ഗജറാണിയെത്തുന്നത് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം


കൊയിലാണ്ടി: മൂന്ന് വര്‍ഷത്തെ ഇവവേളയ്ക്ക് ശേഷം വടക്കെ മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തില്‍ പിഷാരികാവിലമ്മയുടെ തിടമ്പേറ്റാന്‍ ഗജറാണി കളിപ്പുരയില്‍ ശ്രീലകത്ത് ശ്രീദേവിയെത്തുന്നു.

24 മുതല്‍ 31 വരെ നടക്കുന്ന കളിയാട്ട മഹോത്സവത്തില്‍ 30 ന് വലിയ വിളക്ക് ദിവസവും 31 ന് കാളിയാട്ട ദിവസവുമാണ് സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടി നാന്ദകം എഴുന്നള്ളിക്കുക. മലബാറില്‍ ഏറെ ആരാധകരുള്ള ഗജറാണിയാണ് ശ്രീദേവി.

കൊയിലാണ്ടിക്കാരുടെ സ്വകാര്യ അഹംങ്കാരമാണ് ശ്രീദേവി. കേരളത്തിലെ ഒട്ടനവധി പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളില്‍ ശ്രീദേവി തിടമ്പേറ്റിയ ഈ ഗജറാണി പൊതുവെ സൗമ്യ സ്വഭാവക്കാരിയാണ്.

സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടി ശ്രീദേവി തിടമ്പേറ്റുമ്പോള്‍ കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍, ശ്രീകൃഷ്ണപുരം വിജയ്, ചെത്തല്ലൂര്‍ ദേവീദാസന്‍, കൂറ്റനാട് വിഷ്ണു, ചെറുശ്ശേരി രാജ തുടങ്ങിയ ഗജവീരന്‍മാരും പെരുമ്പറമ്പ് കാവേരിയും പറ്റാനകളാകും.