ഇന്ന് കേളപ്പജിയുടെ ചരമദിനം; അനുസ്മരണ പരിപാടിയുമായി മുചുകുന്ന് കേളപ്പജി സ്മാരക കലാസമിതി
കൊയിലാണ്ടി: ആധുനിക കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച കേരള ഗാന്ധി കേളപ്പജിയുടെ 52ം ചരമവാര്‍ഷികം ആചരിച്ചു. മുചുകുന്ന് കേളപ്പജി സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തില്‍ കേളപ്പജി നഗറില്‍ വച്ചാണ് വിവിധ പരിപാടികളോടെ ആചരിച്ചത്.
മുചുകുന്നുകാരെ സംബന്ധിച്ചിടത്തോളം കെ. കേളപ്പന്റെ സാന്നിധ്യം വളരെ വലുതാണ്. കേരളത്തില്‍ ജാതി വിവേചനം അരങ്ങുവാണിരുന്ന കാലത്ത് ഹരിജനങ്ങള്‍ക്ക് വിദ്യാസം ലഭിക്കുവാനുളള അവസരം ലഭിച്ചിരുന്നില്ല. ഇതിനെതെിരെ നിരന്തരം സമം ചെയ്ത അദ്ധേഹം 1860 ല്‍ തുന്നാരി കുഞ്ഞുണ്ണി നായര്‍ മുചുകുന്നില്‍ സ്ഥാപിച്ച യു.പി. സ്‌കൂളില്‍ ഹരിജനങ്ങള്‍ക്ക് പഠിക്കാനുളള അവസരം നേടിക്കൊടുക്കുകയായിരുന്നു.
അനുസ്മരണ പരിപാടിയില്‍ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന, സ്മൃതിസദസ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. പൊറ്റക്കാട് സജീവന്‍, പി. ശരത്, വി .കെ പ്രദീപന്‍, വി. എം രാഘവന്‍, പൊറ്റക്കാട്ട് ദാമോദരന്‍, കെ വി ശങ്കരന്‍, വി എം കുമാരന്‍, വാഴയില്‍ മീത്തല്‍ കൊറുമ്പന്‍ ശിവജി കെ.വി. പ്രിയങ്ക. എ.വി.എം ഗണേശന്‍, വി.ടി ഷൈജു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.