കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകൾ ഏതെല്ലാമെന്നും യോഗ്യതകൾ എന്തെല്ലാമെന്നും വിശദമായി നോക്കാം
യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു
കാക്കൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ വയോജനങ്ങള്‍ക്കായി നടത്തുന്ന യോഗ പരിശീലന പദ്ധതിക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ (മൂന്നു മാസം) യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു.യോഗ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്ക് കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം.
ഗസ്റ്റ് ലക്ചറര്‍ നിയമനം
ഗവണ്‍മെന്റ് ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് മാനേജ്‍മെന്റ് വിഷയത്തിൽ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. യു.ജി.സി റെഗുലേഷന്‍ ആക്ട് അനുസരിച്ചാണ് നിയമനം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 8 വ്യാഴാഴ്ച രാവിലെ 10.30ന് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഹാജരാവേണ്ടതാണ്. വിവരങ്ങള്‍ക്ക് 0495 2730680.
എച്ച് എസ് എസ് ടി ജ്യോഗ്രഫി തസ്തികയില്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച് എസ് എസ് ടി ജ്യോഗ്രഫി തസ്തികയില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ ശ്രവണ / മൂക പരിമിതരെയും മറ്റ് അംഗ പരിമിതരെയും പരിഗണിക്കുന്നതാണ്. പ്രായം : ജനുവരി 01 ന് 40 വയസ്സ് കവിയാന്‍ പാടില്ല. യോഗ്യത എം എസ് സി/എംഎ ജ്യോഗ്രഫി 50 ശതമാനം മാര്‍ക്കോട് കൂടി പാസ്സായിരിക്കണം. ബി.എഡ് സോഷ്യല്‍ സയന്‍സ്, സെറ്റ് /തത്തുല്ല്യം. ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം ഡിസംബര്‍ 14 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി ഹാജരാക്കേണ്ടതാണ്.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫാഷന്‍ ഡിസൈനിംഗ് / ഗാര്‍മെന്റ്/ടെക്‌നോളജി/ഡിസൈനിങ്ങ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യൂജിസി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.
യോഗ്യതയുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ഡിസംബര്‍ 15ന് വൈകുന്നേരം 5 മണിക്കു മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2835390.