സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ കുക്ക് വരെ, ഐ.എസ്.ആര്.ഒയില്‍ 224ഓളം ഒഴിവുകള്‍; ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഫെബ്രുവരി 16 വരെ മാത്രം
ഐ.എസ്.ആർ.ഒയുടെ കീഴിൽ ബംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലേക്കും ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിലേക്കും ) വിവിധ തസ്തികകളിൽ ഇപ്പോള്‍ നിയമനത്തിന് അപേക്ഷിക്കാം.
അസിസ്റ്റന്റ്/എൻജിനീയർ, സയന്റിസ്റ്റ്/എൻജിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, ടെക്നീഷ്യൻ, ഫയർമാൻ, കുക്ക്, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഹെവി വെഹിക്കിൾ ഡ്രൈവർ എന്നീ തസ്തികകളിലാണ് പ്രായത്തിന്റെയും വിദ്യാഭ്യാസ യോഗ്യതയുടെയും എക്സ്പീരിയന്സിന്റെയും അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്.
ഓരോ തസ്തികകളിലേക്കും വേണ്ട യോഗ്യതകള്‍ പരിശോധിക്കാം
●അസിസ്റ്റന്റ്/എൻജിനീയർ ഗ്രേഡ് എസ്.സി: ഒഴിവ് 3, യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ എം.ഇ/എം.ടെക് അല്ലെങ്കിൽ 65 ശതമാനം മാർക്കിൽ 16.84 സി.ജി.പിയിൽ കുറയാതെ ബി.ഇ/ബി.ടെക്. പ്രായപരിധി: 18-30.
●സയന്റിസ്റ്റ്/എൻജിനീയർ എസ്.സി: ഒഴിവ് 2, യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ മൊത്തം 65 ശതമാനം മാർക്കിൽ 16.84 സി.ജി.പിയിൽ കുറയാത്ത എം.എസ്.സി (ബി.എസ്.സിക്ക് ഫസ്റ്റ്ക്ലാസ് ഉണ്ടായിരിക്കണം). പ്രായപരിധി: 18-28.
●ടെക്നിക്കൽ അസിസ്റ്റന്റ്: ഒഴിവുകൾ 55, യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ, പ്രായപരിധി 18-35.
●സയന്റിഫിക് അസിസ്റ്റന്റ്: ഒഴിവ്: 6, യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ബി.എസ്.സി, പ്രായപരിധി 18-35.
●ലൈബ്രറി അസിസ്റ്റന്റ്: ഒഴിവ് ഒന്ന്, യോഗ്യത: ലൈബ്രറി സയൻസിൽ ഫസ്റ്റ്ക്ലാസ് മാസ്റ്റേഴ്സ് ബിരുദം, പ്രായപരിധി 18-35.
●ടെക്നീഷ്യൻ ഗ്രേഡ് ബി/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ബി: ഒഴിവുകൾ 142, യോഗ്യത: എസ്.എസ്.എൽ.സി തത്തുല്യം, ബന്ധപ്പെട്ട ഗ്രേഡിൽ ഐ.ടി.ഐ/എൻ.ടി.സി/എൻ.എ.സി സർട്ടിഫിക്കറ്റ് ഉണ്ടാകണം. പ്രായം 18-35.
●സയന്റിഫിക് അസിസ്റ്റന്റ്, ഒഴിവ് ഒന്ന്, യോഗ്യത: ലൈബ്രറി സയൻസിൽ ഫസ്റ്റ്ക്ലാസ് മാസ്റ്റേഴ്സ് ബിരുദം, പ്രായം 18-35.
●ടെക്നീഷ്യൻ ഗ്രേഡ് ബി/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ബി, ഒഴിവുകൾ 142, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, ബന്ധപ്പെട്ട ഗ്രേഡിൽ ഐ.ടി.ഐ/എൻ.ടി.സി/എൻ.എ.സി സർട്ടിഫിക്കറ്റ് ഉണ്ടാകണം. പ്രായം: 18-35.
●ഫയർമാൻ ഗ്രേഡ് എ: ഒഴിവ് മൂന്ന്, യോഗ്യത എസ്.എസ്.എൽ.സി/തത്തുല്യം. പ്രായം: 18-35.
●കുക്ക്, ഒഴിവ്: നാല്, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-35.
●ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ഗ്രേഡ് എ: ഒഴിവ് ആറ്, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, മൂന്നു വർഷത്തെ പരിചയം. പ്രായം: 18-35.
●ഹെവി വെഹിക്കിൾ ഡ്രൈവർ ഗ്രേഡ് എ: ഒഴിവ് 2, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം,
www.isro.gov.in, www.upse.gov.in, www.istrac.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം ലഭിക്കും. ഓൺലൈനായി അപേക്ഷ സമ്ര്പ്പിക്കാനുള്ള അവസാന തീയ്യതി ഫെബ്രുവരി 16 ആണ്.