‘ഗോവ-മംഗളുരു വന്ദേഭാരത് കോഴിക്കോട്ടെയ്ക്ക് നീട്ടുന്നതിന് നടപടികള്‍ അരംഭിച്ചു’ – റെയില്‍വേ മന്ത്രി


ന്യൂഡല്‍ഹി: ഗോവ- മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതിന് നടപടി തുടങ്ങിയെന്ന് റെയില്‍വേ മന്ത്രി രാഘവന്‍ എം.പി.യെ അറിയിച്ചു. കൂടാതെ ബാംഗ്ലൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയത് ഉടന്‍ പ്രാബല്യത്തിലാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ബാംഗ്ലൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടിയ റെയില്‍വേ ബോര്‍ഡ് തീരുമാനത്തെ എതിര്‍ത്ത് കഴിഞ്ഞ ദിവസം മംഗളൂരു എം.പി.യും ബി.ജെ.പി. കര്‍ണാടക സംസ്ഥാന മുന്‍ അധ്യക്ഷനുമായ നളിന്‍കുമാര്‍ കട്ടീല്‍
റെയില്‍വേ മന്ത്രിയെ കണ്ടിരുന്നു. ഇതേതുടര്‍ന്ന് എം.കെ. രാഘവന്‍ എം.പി. തീരുമാനം പിന്‍വലിക്കരുതെന്നഭ്യര്‍ഥിച്ച് റെയില്‍വേ മന്ത്രിയെ കണ്ടത്.

ട്രാക്ക് അറ്റകുറ്റപ്പണികളുടെപേരില്‍ നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുക, കോയമ്പത്തൂര്‍, എറണാകുളം സ്റ്റേഷനുകള്‍ ബന്ധിപ്പിച്ച് പുതിയ മെമു സര്‍വീസുകള്‍ ആരംഭിക്കുക, 16610 മംഗളൂരു കോഴിക്കോട് എക്സ്പ്രസ് മെമു റേക്കുകളായിമാറ്റി പാലക്കാടുവരെ നീട്ടി സര്‍വീസ് പുനഃക്രമീകരിക്കുക, കടലുണ്ടി, മണ്ണൂര്‍, പി.ടി. ഉഷ റോഡ്, ബട്ട് റോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റെയില്‍വേ ഫ്‌ളൈ ഓവറുകളും കുണ്ടായിത്തോട്, ഫ്‌ളൈ ഓവറുകളും കുണ്ടായിത്തോട്, ചക്കോരത്തുകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അണ്ടര്‍പാസുകളും സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും എം.പി ഉന്നയിച്ചു.