ജോലി നോക്കുകയാണോ? ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ താത്ക്കാലിത നിയമനം, വിശദാംശങ്ങൾ


Advertisement

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ താത്ക്കാലിത നിയമനം നടത്തുന്നു. യോ​ഗ്യതകളും ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാം എന്ന് അറിയാം.

മാളിക്കടവ് ഗവ വനിത ഐ ടി ഐ യിലെ സെക്രട്ടേറിയൽ പ്രാക്ടിസ് ട്രേഡിലെ ഒരു ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് താത്കാലികമായി ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇന്റർവ്യൂ തിയ്യതി ഫെബ്രുവരി 15 ന് രാവിലെ 11 മണി. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2373976

Advertisement

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി പ്രകാരം ജില്ലയില്‍ ആരംഭിക്കുന്ന ജില്ലാ തല റിസോഴ്‌സ് സെന്ററിലെ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. വുമൺ സ്റ്റഡീസ്, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25 വയസ്സിനും 45 വയസ്സിനുമിടയിൽ. വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ വനിത ശിശു വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ഫെബ്രുവരി 14 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370750.

Advertisement
Advertisement

Summary: Job vacancy at different places in kozhikode