ആരോഗ്യകരമായ ജീവിതരീതി പിന്തുടരാം, രോഗങ്ങളെ പ്രതിരോധിക്കാം; കൊയിലാണ്ടിയിൽ ജീവതാളം-സുകൃതം ജീവിതം റിസോഴ്സ് പേഴ്സൺ ട്രെയിനിങ്


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ജീവതാളം-സുകൃതം ജീവിതം റിസോഴ്സ് പേഴ്സൺ ട്രെയിനിങ് നടത്തി. രാവിലെ പത്ത് മണിക്ക് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.സത്യൻ അധ്യക്ഷനായി.

നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രജില സി സ്വാഗതവും കൊയിലാണ്ടി സെക്ഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദുകല നന്ദിയും രേഖപ്പെടുത്തി. സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഇന്ദിര ടീച്ചർ, ഷിജു മാസ്റ്റർ, അജിത്ത് മാസ്റ്റർ, കൗൺസിലർ രത്നവല്ലി ടീച്ചർ, കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട്‌ ഡോ. വിനോദ് വി തുടങ്ങിയവർ സംസാരിച്ചു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നുള്ള ഡോ. ഷീല ഗോപാലകൃഷ്ണൻ, ഡോ. ഉല്ലാസ്, മേലടി സി.എച്ച്.സിയിലെ ഡോ. മംഗള, ഡയറ്റിഷ്യൻ ജ്യോതി ജെയിംസ്, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് സി എന്നിവർ ജീവതാളം പദ്ധതി സംബന്ധിച്ച് ക്ലാസ്സുകൾ നൽകി. പരിപാടിയിൽ നഗരസഭ കൗൺസിലർമാർ. ആരോഗ്യവകുപ്പ് ജീവനക്കാർ, വാർഡുകളിൽ നിന്നുള്ള റിസോഴ്സ് പേഴ്സൺമാർ എന്നിവർ പങ്കെടുത്തു.

ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിതരീതിയിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗ നിർണ്ണയവും നിയന്ത്രണവും ലക്ഷ്യം വെച്ച് കൊണ്ട് രൂപകൽപ്പന ചെയ്ത പദ്ധതിയാണ് ജീവതാളം.