പുസ്തകവവും പെന്‍സിലുമായി അവരെത്തിയപ്പോള്‍ നിറചിരിയോടെ കുരുന്നുകള്‍; അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹ സമ്മാനം കൈമാറി ഏക്കാട്ടൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സെന്റര്‍


അരിക്കുളം: ഏക്കാട്ടൂര്‍ മാതൃകാ അങ്കണവാടിയിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. അങ്കണവാടിയിലെ പതിനാല് കുട്ടികള്‍ക്ക് ‘സ്‌നേഹപൂര്‍വും’ പദ്ധതിയുടെ ഭാഗമായാണ് ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സെന്റര്‍ പുസ്തകവും പെന്‍സിലും നല്‍കിയത്.

മോഹന്‍ദാസ് ഏക്കാട്ടൂര്‍ അക്ഷര പുസ്തകങ്ങള്‍ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാജിദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. പി.എംമോഹനന്‍, പൂര്‍വ വിദ്യാര്‍ത്ഥി നതാഷ പുതിയേടത്ത്, അങ്കണവാടി വര്‍ക്കര്‍ കെ.എം.സൗമിനി, ഹെല്‍പര്‍ കെ.പി.സുനിത എന്നിവര്‍ പങ്കെടുത്തു.