എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ പെരുവട്ടൂര്‍ സ്വദേശി ജാന്‍വി കെ.സത്യനും
കൊയിലാണ്ടി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി ജാന്‍വി.കെ.സത്യനും സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് പേരാമ്പ്ര സ്വദേശി കെ.വി.അനുരാഗും. പെരിന്തല്‍മണ്ണയില്‍ നടന്ന എസ്.എഫ്.ഐ 34ാം സംസ്ഥാന സമ്മേളനത്തിലാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥിയാണ് ജാന്‍വി. സ്‌കൂള്‍ കാലം തൊട്ട് എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ കോളേജ് യൂണിയന്‍ വൈസ് പ്രസിഡന്റായിരുന്നു. എസ്.എഫ്.ഐയുടെ ഏരിയ കമ്മിറ്റി മെമ്പര്‍, ഏരിയ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ജില്ലാ വൈസ് പ്രസിഡന്റാണ്. നിലവില്‍ ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക് കമ്മിറ്റിയംഗം കൂടിയാണ്.
കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.സത്യന്റെയും പി.സി കവിതയുടെയും മകളാണ്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഫോക് ലോറില്‍ പി.ജി വിദ്യാര്‍ഥിയാണ് അനുരാഗ്. എസ്.എഫ്.ഐയുടെ പേരാമ്പ്ര ഏരിയ കമ്മിറ്റിയിലെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.